07:33pm 12 November 2026
NEWS
മാർ വാലാഹ് സുറിയാനി കോഴ്സ് ഉദ്ഘാടനം ചെയ്തു.
14/04/2026  01:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
മാർ വാലാഹ് സുറിയാനി കോഴ്സ് ഉദ്ഘാടനം ചെയ്തു.


 
കാക്കനാട്:  സുറിയാനി ഭാഷയുടെ പൈതൃകം സംരക്ഷിക്കുന്നതിനും പുതിയ തലമുറയ്ക്ക് ഈ ഭാഷ പരിചയപ്പെടുത്തുന്നതിനും ആയി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മാർവാലാഹ് സുറിയാനി അക്കാദമിയുടെ നേതൃത്വത്തിൽ സുറിയാനി ഭാഷയിലുള്ള  അടിസ്ഥാന കോഴ്സ് സംഘടിപ്പിച്ചു.   സുറിയാനി ഭാഷയുടെ ആരാധനാക്രമപരവും സാംസ്കാരികവുമായ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് സുറിയാനി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായതാണ് മാർവാലാഹ്  സുറിയാനി അക്കാദമി. 2026 ഏപ്രിൽ 13 തിങ്കളാഴ്ച മുതൽ ഏപ്രിൽ 18 ശനിയാഴ്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ സുറിയാനി ഭാഷ വ്യാകരണം, ഉച്ചാരണ രീതികൾ, ആരാധനക്രമ സംഗീതം എന്നിവയ്ക്ക് പ്രത്യേക മുൻഗണന നൽകുന്നു.  13ാം തീയതി രാവിലെ  10 മണിക്ക്  സുറിയാനി പഠന കോഴ്സിന്‍റെ ഉദ്ഘാടന കർമ്മം സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു.  മാർവാലാഹ് സിറിയക് അക്കാദമിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോബിൻ കാഞ്ഞിരത്തിങ്കൽ  സ്വാഗതം ആശംസിച്ചു. മാർവാലാഹ് സിറിയക്  അക്കാദമിയുടെ ചെയർമാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് ആമുഖ സന്ദേശം നൽകുകയും സീറോമലബാർ മേജർ ആക്കി എപ്പിസ്കോപ്പൽ ചാൻസിലർ റവ.  ഡോ. അബ്രഹാം  കാവിൽ പുരയിടത്തിൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി സിസ്റ്റർ അൽഫോൻസ് ജോസ് എസ്.എം.എസ് ഏവർക്കും നന്ദി അർപ്പിച്ചു. റവ. ഡോ. ഫ്രാൻസീസ് പിട്ടാപ്പിള്ളിലും, സി. കൊച്ചുത്രേസ്യ കാവുങ്കലും ആണ് ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img